അബുദാബി: ശനിയാഴ്ച ജിസിസി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത് 2,536 പ്രവാസികള്‍. യുഎഇയില്‍ നിന്ന് 1,381, ഒമാനില്‍ നിന്ന് 307, കുവൈത്തില്‍ നിന്ന് 186, ബഹ്റൈനില്‍ നിന്ന് 180, ഖത്തറില്‍ നിന്ന് 482 പേര് ആണ് ജിസിസിയില്‍ നിന്ന് തിരിച്ചു പോയത്. കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ രണ്ടു വയസ്സിനു താഴെയുള്ള 11 കുട്ടികളും ഉള്‍പ്പെട്ടിരുന്നു.
മസ്കത്തില് നിന്ന് ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പ്രവാസികള്‍ പോയത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് രണ്ടു വയസ്സുള്ള 6 കുട്ടികള്‍ ഉള്‍പ്പെടെ 186 പേരും ഡല്‍ഹിയിലേക്ക് 152 പേരും അഹമ്മദാബാദിലേക്ക് 142 പ്രവാസികളും യാത്ര തിരിച്ചു.
ശനിയാഴ്ച ബഹ്റൈനില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ 180 പേരില്‍ രണ്ടു വയസ്സിനു താഴെയുള്ള നാലു കുട്ടികളും ഉള്‍പ്പെട്ടു.