339 പ്രവാസികള്‍ നിരീക്ഷണത്തില്‍ തിങ്കളാഴ്ച എത്തിയത് 24 പേര്‍

13

പാലക്കാട്: ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളങ്ങളിലായി 18ന് ജില്ലയിലെത്തിയത് 24 പാലക്കാട്‌സ്വദേശികള്‍. ഇവരില്‍ 11 പേര്‍ ഇന്‍സ്റ്റിറ്റിയുഷനല്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ദോഹയില്‍നിന്നും കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ 12 പാലക്കാട്‌സ്വദേശികളാണ് എത്തിയത്. ഇവരില്‍ നാലുപേരെ ചാലിശ്ശേരി റോയല്‍ ഡെന്റല്‍കോളേജിലെ ഹോസ്റ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തിയ പാലക്കാട്‌സ്വദേശികളായ 12 പേരില്‍ ഏഴുപേരെ ഇന്‍സ്റ്റിറ്റിയുഷനല്‍ ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. ചാലിശ്ശേരി റോയല്‍ ഡെന്റല്‍കോളേജിലെ ഹോസ്റ്റലിലാണ് ഇവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കി അഞ്ചുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ മെയ് 19ന് പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിട്യുഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്‌കെയര്‍ സെന്ററുകളിലുമായി 339 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 166 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 18പേരും പാലക്കാട് ഗവ. മെഡിക്കല്‍കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 16 പേരും കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 20 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളേജിലെ 13 പേരും കുളപ്പുള്ളി അല്‍അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും ഉള്‍പ്പെടെയാണിത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജ് കോവിഡ്‌കെയര്‍സെന്ററില്‍ നിന്നും മൂന്നുപേരും ചാലിശ്ശേരി റോയല്‍ഡെന്റല്‍കോളേജ് ഹോസ്റ്റലില്‍ നിന്നും മൂന്നുപേരും കപ്പൂര്‍ സലാഹുദ്ദീന്‍അയ്യൂബി ഇംഗ്ലീഷ് മീഡിയംസ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും രണ്ടുപേരും പാലക്കാട് ഇന്ദ്രപ്രസ്ഥഹോട്ടലിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഇന്ദ്രപ്രസ്ഥയില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണം 18 ആയത്.ഇതിനു പുറമേ ജില്ലയില്‍ 173 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.