ദുബൈ/അബുദാബി: ദുബൈയില്‍ നിന്നും ബുധനാഴ്ച 551 പേരാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്ക് പോയത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഇന്ന് ദുബൈയില്‍ നിന്നും സര്‍വീസുണ്ടായിരുന്നത്.
കൊച്ചിയിലേക്കുള്ള ഐഎക്സ് 1434 വിമാനത്തില്‍ 185 യാത്രക്കാരുണുള്ളത്. ഐഎക്സ് 1746 കണ്ണൂര്‍ വിമാനത്തില്‍ 182 പേരും ഐഎക്സ് 1344 കോഴിക്കോട് വിമാനത്തില്‍ 184 പേരും യാത്ര ചെയ്തു. കോഴിക്കോട് വിമാനത്തില്‍ ഒരു മൃതദേഹവും കൊണ്ടുപോയി.
കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് പുനരാരംഭിച്ചശേഷം അബുദാബി, ദുബൈ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നായി ഇന്നാണ് ഏറ്റവും കൂടുതല്‍ പേര് കേരളത്തിലേക്ക് യാത്ര ചെയ്തത്.
അബുദാബിയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പറന്നത്.