യുഎഇയില്‍ 462 പേര്‍ക്ക് കൂടി കോവിഡ്- 9 മരണം; ആകെ രോഗികള്‍ 15,192

ദുബൈ: യുഎഇയില്‍ 462 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ന് 9 പേര്‍ മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 146 ആയി. യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 15,192 പേര്‍ക്കാണ്. ഇതില്‍ 3,153 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 187 പേരാണ് സുഖം പ്രാപിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ മരണനിരക്ക് കുറവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നുണ്ട്.