5,000 പിന്നിട്ട് തമിഴ്‌നാട്‌

9
തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവും ഡി.എം.കെ അധ്യക്ഷനുമായ എം,കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നു

ചെന്നൈ: ദക്ഷിണേന്ത്യയില്‍ കോവിഡ് കേസുകളുടെ ഹോട്ട്‌സ്‌പോട്ടായി മാറിയ തമിഴ്‌നാട്ടില്‍ ഇന്നലെ 580 പുതിയ കേസുകളും രണ്ട് മരണങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 5409 ആയി.
മരണ സംഖ്യ 37 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം കോവിഡ് കേസ് 5,000 പിന്നിടുന്ന നാലാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. ഇന്നലെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ മിക്കതും ചെന്നൈ കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധമുള്ളതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ സംസ്ഥാന മൊത്തം കോവിഡ് കേസുകളുടെ 78 ശതമാനവും ചെന്നൈ, അരിയാലൂര്‍, കടലൂര്‍ എന്നീ മൂന്ന് ജില്ലകളിലുമാണ്. ചെന്നൈയില്‍ മാത്രം 2538 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അരിയാലൂരില്‍ മെയ് അഞ്ചിന് 34 കേസുണ്ടായിരുന്ന സ്ഥാനത്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ കോവിഡ് കേസുകളുടെ എണ്ണം 300ലെത്തി. കടലൂരിലും 300ന് പുറത്താണ് കോവിഡ് രോഗികളുടെ എണ്ണം. ഡിണ്ടിഗല്‍, മധുര, തിരുവള്ളൂര്‍ എന്നീ ജില്ലകളിലും 100ന് പുറത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്. 14.102 പേരെ ഇന്നലെ പരിശോധനക്ക് വിധേയമാക്കിയതോടെ 1,92,574 പേരെ സംസ്ഥാനത്ത് പരിശോധിച്ചു. 2,02,436 സാമ്പിളുകളാണ് തമിഴ്‌നാട്ടില്‍ പരിശോധനക്ക് വിധേയമാക്കിയത്.