യുഎഇയില്‍ 502 പേര്‍ക്ക് കൂടി കോവിഡ്- 8 മരണം; 3,572 പേര്‍ രോഗമുക്തരായി

ദുബൈ: യുഎഇയില്‍ പുതുതായി 502 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. ഇന്ന് 8 പേര്‍ മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 165 ആയി. യുഎഇയില്‍ ഇതുവരെ 16,240 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതില്‍ 3,572 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 213 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം 33,000 ആളുകള്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് 502 പേരെ കണ്ടെത്തിയത്.