യുഎഇയില്‍ കോവിഡ് ബാധിച്ച് 6 പേര്‍ കൂടി മരിച്ചു; ആകെ മരണം 111; പുതുതായി 557 പേര്‍ക്ക് കോവിഡ്

ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് 6 പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 111 ആയി ഉയര്‍ന്നു. പുതുതായി 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിച്ചത് 13,038 പേര്‍ക്ക്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇവര്‍ക്ക് ആരോഗ്യപരമായ മറ്റു പ്രശ്‌നങ്ങളുണ്ടായിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. യുഎഇയില്‍ ഇതുവരെ 2,534 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഓരോ ദിവസവും അഞ്ഞൂറില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. ഇതില്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ മലയാളികളായ പ്രവാസികളുടെ എണ്ണവും കൂടി വരുന്നുണ്ട്.