യുഎഇയില്‍ മലയാളിയടക്കം 7 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

111

ദുബൈ: യുഎഇയില്‍ മലയാളിയടക്കം ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 126 ആയി. 31 മലയാളികള്‍ ഇതിനകം കോവിഡ് മൂലം യുഎഇയില്‍ മരിച്ചു. ഇന്ന് രാജ്യത്ത് 564 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 14,163 ആയി. ഇതില്‍ 2,763 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രം 99 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസം യുഎഇയില്‍ 26,000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.