യുഎഇയില്‍ 725 പേര്‍ക്ക് കൂടി കോവിഡ്- മൂന്ന് മരണം; 511 പേര്‍ സുഖം പ്രാപിച്ചു

127

ദുബൈ: യുഎഇയില്‍ 725 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 206 ആയി. യുഎഇയില്‍ ആകെ രോഗം ബാധിച്ചത് 20,386 പേര്‍ക്കാണ്. ഇതില്‍ 6,523 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 511 പേര്‍ക്ക് രോഗം സുഖപ്പെട്ടു. കഴിഞ്ഞ ദിവസം 34,869 പേരില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് 725 രോഗബാധിതരെ കണ്ടെത്തിയത്. ലോകത്ത് മറ്റ് രാജ്യങ്ങളില്‍ നാല് മാസം കൊണ്ട് നടത്തുന്ന പരിശോധനകളാണ് ഒരു ദിവസം കൊണ്ട് മാത്രം യുഎഇയില്‍ നടത്തുന്നത്. ഇതിനകം 1.5 മില്യന്‍ ആളുകള്‍ക്ക് കോവിഡ്-19 പരിശോധന നടത്തിയിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ഇമാറാത്തികള്‍ക്കും 50 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും പരിശോധന സൗജന്യമാക്കിയിട്ടുണ്ട്.