യുഎഇയില്‍ 731 പേര്‍ക്ക് കൂടി കോവിഡ്- 6 പേര്‍ മരിച്ചു; ആകെ 220 മരണം

58

ദുബൈ: യുഎഇയില്‍ 731 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 40,000 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 23,358 ആയി. കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ 220 പേര്‍ മരിച്ചു. ആകെ 8,512 പേര്‍ക്ക് രോഗം സുഖപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനകം 581 പേര്‍ സുഖം പ്രാപിച്ചു.