ഇവര്‍ക്ക് ആശ്വാസത്തിന്റെ നിമിഷങ്ങള്‍; ദുബൈ-കൊച്ചി വിമാനത്തില്‍ 18 ഗര്‍ഭിണികള്‍

258
പിപിഇ കിറ്റ് ധരിച്ച ഗര്‍ഭിണികള്‍ യാത്രക്കൊരുങ്ങുന്നു

ദുബൈ: ദുബൈയില്‍ നിന്നും ശനിയാഴ്ച കൊച്ചിയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ 177 യാത്രക്കാരില്‍ 18 പേര്‍ ഗര്‍ഭിണികളായിരുന്നു. കൂടാതെ, രണ്ടു വയസ്സിനു താഴെ പ്രായമുള്ള 4 കുരുന്നുകളും.
ജീവിതത്തില്‍ ഏറ്റവും ആശ്വാസം തോന്നിയ ദിവസങ്ങളിലൊന്നായാണ് ഇന്നത്തെ യാത്രയെ കുറിച്ച് പലരും പ്രതികരിച്ചത്. രണ്ടു മാസത്തിലേറെയായി കാത്തിരുന്ന ദിവസമാണ് ഇന്നവര്‍ക്ക് വന്നണഞ്ഞത്. ഇനിയും കാത്തിരുന്നാല്‍ ഒരുപക്ഷെ വലിയ പ്രയാസത്തിലേക്ക് അകപ്പെട്ടേക്കുമെന്ന ആശങ്ക ഇവരിലുണ്ടായിരുന്നു.
യാത്രാ പട്ടികയില്‍ പേരുണ്ടെന്നും യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള സന്ദേശം ലഭിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണുണ്ടായതെന്ന് തൃശ്ശൂര്‍ സ്വദേശിനി പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ തോളിലേറ്റിയവര്‍ക്കും ശനിയാഴ്ചത്തെ യാത്ര ഗുണകരമായി മാറി.