യുഎഇയില്‍ 783 പേര്‍ക്ക് കൂടി കോവിഡ്- രണ്ട് മരണം; ആകെ മരണം 203

60

ദുബൈ: യുഎഇയില്‍ 783 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രോഗബാധിതരായ രണ്ട് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 203 ആയി. യുഎഇയില്‍ ഇതുവരെ 19,661 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 6,012 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 631 പേര്‍ക്കാണ് സുഖപ്പെട്ടത്.