യുഎഇയില്‍ 796 പേര്‍ക്ക് കൂടി കോവിഡ്- 4 മരണം; 603 പേര്‍ സുഖം പ്രാപിച്ചു

59

ദുബൈ: യുഎഇയില്‍ 796 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പുതുതായി 603 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ 22,627 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 7,931 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇപ്പോള്‍ 14,482 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച 4 പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ രോഗം ബാധിച്ച് 214 പേര്‍ മരിച്ചു. പുതുതായി 35,735 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 796 പേര്‍ക്ക് രോഗം കണ്ടെത്തിയത്.