യുഎഇയില്‍ കോവിഡ് ബാധിച്ച് 8 പേര്‍ കൂടി മരിച്ചു; പുതുതായി 561 പേര്‍ക്ക് രോഗം ബാധിച്ചു

ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് 8 പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 119 ആയി. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 13,599. ഇതില്‍ 2,664 പേര്‍ സുഖം പ്രാപിച്ചു. യുഎഇയില്‍ നിശ്ചയദാര്‍ഢ്യമുള്ള 22 പേര്‍ക്കും കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍ 121 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. സ്റ്റെം സെല്‍ ചികിത്സയിലൂടെ 73 പേര്‍ സുഖം പ്രാപിച്ചതായും അധികൃതര്‍ പറഞ്ഞു. യുഎഇയില്‍ 1.2 മില്യന്‍ പരിശോധനകള്‍ നടത്തി. ലോകത്ത് ഇത്രയും പരിശോധനകള്‍ നടത്തിയ രാജ്യങ്ങള്‍ കുറവാണ്.