യുഎഇയില്‍ 832 പേര്‍ക്ക് കൂടി കോവിഡ്- പുതുതായി 1,065 പേര്‍ സുഖം പ്രാപിച്ചു

217

ദുബൈ: യുഎഇയില്‍ 832 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പുതുതായി 1,065 പേര്‍ സുഖം പ്രാപിച്ചതായുള്ള ആശ്വാസകരമായ റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ഇതുവരെ 24,190 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ആകെ 9,577 പേര്‍ക്ക് സുഖപ്പെട്ടു. ഇന്ന് 4 പേര്‍ മരിച്ചു. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 224 ആയി. കഴിഞ്ഞ ദിവസം 37,884 പേരില്‍ നടത്തിയ പരിശോധനയിലാണ് 832 ആളുകള്‍ക്ക് രോഗം കണ്ടെത്തിയത്.