യുഎഇയില്‍ 873 പേര്‍ക്ക് കൂടി കോവിഡ്- 3 മരണം; 10,791 പേര്‍ സുഖം പ്രാപിച്ചു

49

ദുബൈ: യുഎഇയില്‍ 873 പേര്‍ക്ക് കൂടി ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 25,063 ആയി. ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 227 എത്തി. ഇന്നലെ 1,214 പേര്‍ക്ക് കൂടി രോഗം സുഖപ്പെട്ടു. കഴിഞ്ഞ ദിവസം 38,000 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്.