ദുബൈ: യുഎഇയില്‍ 894 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നാല് പേര് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237 ആയി. കഴിഞ്ഞ ദിവസം 43,000 ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗ ബാധിതരെ കണ്ടെത്തിയത്. പുതുതായി 946 പേര് സുഖം പ്രാപിച്ചതോടെ 12,755 പേര്‍ക്ക് സുഖപ്പെട്ടു.