അബുദാബി: യാത്രാ പ്രശ്നം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ അബുദാബിയില്‍ നിന്ന് ഒമ്പത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തൊഴിലാളികളുമായി ഇന്ത്യയിലെത്തി. അഹമ്മദാബാദ്, അമൃത്സര്‍, വാരാണസി എന്നീ നഗരങ്ങളിലേക്കാണ് അബുദാബിയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറന്നത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സ്വകാര്യ കമ്പനികള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി 1,568 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. വളരെ കുറഞ്ഞ അളവില്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സ് സര്‍വീസ് നടത്തേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് വിവിധ കമ്പനികള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലൂടെ തൊഴിലാളികളെ തിരികെ എത്തിച്ചത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യയിലേക്ക് പറക്കുമെന്നാണ് കരുതുന്നത്. യാത്ര ചെയ്യാനാവാതെ പ്രയാസപ്പെടുന്ന തൊഴിലാളികള്‍ക്ക് ഇത്തരം വിമാനങ്ങള്‍ നല്കുന്ന ആശ്വാസം ചെറുതല്ല. എന്നാല്‍, അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനെ കുറിച്ച് ഇതു വരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.