യുഎഇയില്‍ 941 പേര്‍ക്ക് കൂടി കോവിഡ്- 1,018 രോഗമുക്തി; ആറ് മരണം

133

ദുബൈ: യുഎഇയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു. ബുധനാഴ്ച 941 പേര്‍ക്ക് കൂടി ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് സുഖപ്പെട്ടവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് മാത്രം 1,018 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 26,004 ആയി. ഇതുവരെ സുഖം പ്രാപിച്ചവര്‍ 11,809 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അംന അല്‍ദഹക് പറഞ്ഞു. കഴിഞ്ഞ ദിവസം 43,732 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്. ബുധനാഴ്ച ആറ് പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 233 ആയി.