ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി മുന്നില്‍

263

എ.എ.കെ മൂസ്തഫ
(എംഡി, എഎകെ ഗ്രൂപ് ഓഫ് കമ്പനീസ്)

ജീവകാരുണ്യ രംഗത്ത് ഇന്ന് ലോകത്ത് ആരാണ് മുന്‍പന്തിയിലെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ -കെഎംസിസി എന്ന പ്രസ്ഥാനം. ഈ കോവിഡ് കാലത്ത് കെഎംസിസി രാപകല്‍ ഭേദമില്ലാതെ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര അഭിനന്ദിച്ചാലും മതിയാവാത്തതാണ്. ദുബൈ കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും വളണ്ടിയര്‍മാരുമടങ്ങിയ ഈ ഹരിത സ്‌നേഹ സംഘത്തെ ഏറെക്കാലമായി എനിക്കും എന്റെ എഎകെ ഗ്രൂപ്പിനും പിന്തുണക്കാന്‍ കഴിഞ്ഞതില്‍ സര്‍വശക്തനായ അല്ലാഹുവിനെ സ്തുതിക്കുന്നു -അല്‍ഹംദുലില്ലാ. വിശേഷിച്ചും, സിഎച്ച് സെന്റര്‍ ട്രഷററായി എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്. കെഎംസിസി പ്രസ്ഥാനം നിര്‍വഹിച്ചു വരുന്ന അളവറ്റ പ്രവര്‍ത്തനങ്ങളെ സര്‍വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.