അബുദാബിയില്‍ രാത്രി 10 ന് ശേഷം സഞ്ചരിച്ചാല്‍ റഡാറില്‍ കുടുങ്ങും

536

ദുബൈ: അബുദാബിയില്‍ രാത്രി 10 നും രാവിലെ 6നും ഇടയില്‍ വാഹനങ്ങളില്‍ സഞ്ചരിച്ചാല്‍ റഡാറില്‍ കുടുങ്ങും. ദേശീയ അണുവിമുക്ത പദ്ധതി പ്രകാരം രാത്രി 10 മുതല്‍ രാവിലെ 6 വരെ പൊതുസഞ്ചാരം അനുവദനീയമല്ല. നിയമലംഘകരെ നിരീക്ഷിക്കാന്‍ റഡാറുകളും സ്മാര്‍ട്ട് സംവിധാനങ്ങളും എമിറേറ്റില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസ് അറിയിച്ചു. അണുവിമുക്ത വേളകളില്‍ ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും വീടുകളില്‍ കഴിയണമെന്നും പൊലീസ് നിര്‍ദേശിച്ചു. അല്ലാത്ത സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌കുകളും കയ്യുറകളും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പൊലീസ് അറിയിച്ചു. അണുവിമുക്ത കാലയളവില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ 2000 ദിര്‍ഹം വരെ പിഴ ഈടാക്കും. റമദാന്‍ കാലയളവില്‍ ലോക്‌ഡോണ്‍ സമയത്തിന് ഇളവ് അനുവദിച്ചിരിക്കുകയാണ്. നേരത്തെ രാത്രി 8 മുതല്‍ രാവിലെ 6 വരെയായിരുന്നു. ഇത് പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.