നിര്‍മാണ മേഖലയിലെ സുരക്ഷ: നഗരസഭ ബോധവത്കരണത്തിന്

21

അബുദാബി: നിര്‍മാണ മേഖലയില്‍ ആരോഗ്യം, സുരക്ഷ, പകര്‍ച്ചവ്യാധി തടയല്‍ എന്നിവയെകുറിച്ചുള്ള നടപടികളെ കുറിച്ച് അവബോധം വളര്‍ത്താനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി കാമ്പയിന്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി-ആരോഗ്യം-സുരക്ഷാ വകുപ്പ് സഹകരണത്തോടെയാണ് ബോധവത്കരണം നടത്തുന്നത്.
മുഴു്വന ജോലി സ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നിവയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതതന്റെ പ്രാധാന്യത്തെ കുറിച്ച് കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍, റിയല്‍ എസ്റ്റേറ്റ് ഡവലപര്‍മാര്‍ എന്നിവരെയും ബോധവത്കരിക്കും.
അബുദാബി നഗരവും പ്രാന്തപ്രദേശങ്ങളും ആസ്വദിക്കുന്ന സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ രൂപം ഉയര്‍ത്തിക്കാട്ടുക, ആരോഗ്യത്തിന് ഹാനികരമായ അവസ്ഥ ഇല്ലാതാക്കുക എന്നിവയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.