അബുദാബി ബാങ്കുകളുടെ ആദ്യ പാദ അറ്റാദായം 9.6 ബില്യന്‍

24

അബുദാബി: അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-ഇസ്‌ലാമിക് ബാങ്കുകളുടെ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ മൊത്തം അറ്റാദായ വരുമാനം 9.6 ബില്യന്‍ ദിര്‍ഹം. അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ ഇസ്‌ലാമിക് ബാങ്കുകളുടെ അറ്റാദായം 12.5 ശതമാനമാണ്. ഈ വര്‍ഷത്തെ ആദ്യ പാദത്തിന്റെ അവസാനത്തില്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ 10,886 പേരാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്.