കോവിഡിന് യുഎഇയില്‍ എയറോസോള്‍ ചികിത്സ

716

ദുബൈ: കോവിഡിന് ഫലപ്രദമായ ഫലങ്ങള്‍ കാണിക്കുന്ന എയറോസോള്‍ മരുന്ന് യുഎഇ വികസിപ്പിച്ചെടുത്തു. അബുദാബി സ്റ്റെം സെല്‍ സെന്ററിലെ ഡോക്ടര്‍മാരും ഗവേഷകരും വികസിപ്പിച്ചെടുത്ത് മരുന്ന 73 കൊറോണ രോഗികളെ സുഖപ്പെടുത്തിയതായി സെന്റര്‍ വ്യക്തമാക്കി. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചുള്ള ചികിത്സ വികസിപ്പിക്കുന്നതിന് കേന്ദ്രത്തിന് പേറ്റന്റ് നല്‍കിയതായി സാമ്പത്തിക മന്ത്രാലയം വെളിപ്പെടുത്തി. രോഗിയുടെ രക്തത്തില്‍ നിന്നും സ്‌റ്റെം സെല്ലുകള്‍ വേര്‍തിരിച്ചെടുക്കുകയും അവയെ സജീവമാക്കിയ ശേഷം വീണ്ടും അവതരിപ്പിക്കുന്നതാണ് ചികിത്സാ രീതി. ശ്വാസകോശങ്ങളുടെ പുനരുജ്ജീവനത്തിലൂടെയുള്ള ഈ ചികിത്സ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ ചികിത്സാരീതിയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.