കോവിഡ് ദുരിതാശ്വാസം: അഹമ്മദ് ഷബീര്‍ 10 ലക്ഷം രൂപ സംഭാവന നല്‍കി

74
അഹമ്മദ് ഷബീര്‍ കാക്കശ്ശേരി

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ ഷിപ്പിംഗ് ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് ഷബീര്‍ കാക്കശ്ശേരി കേരളത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. കൂടാതെ, തന്റെ സ്ഥാപനത്തിലെ മലയാളി ജീവനക്കാരില്‍ നിന്നും സ്വരൂപിച്ച 2 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടന്‍ കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ വിരലിലെണ്ണാവുന്ന അതിസമ്പന്നര്‍ മാത്രമാണ് സാധാരണയായി ഇത്തരം സംരംഭങ്ങള്‍ക്ക് സ്ഥിരമായി തണലാകുന്നത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ജന്മനാടിന് വേണ്ടി വന്‍ സംരംഭകരെ പോലെ തന്നെ താനടക്കം വരുന്ന ഇടത്തരം-ചെറുകിട സംരംഭകരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.