ഷാര്‍ജ: കോവിഡ് 19ന്റെ പ്രതിസന്ധിയിലകപ്പെട്ട യുഎഇ പ്രവാസികള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനോടൊപ്പം കൈത്താങ്ങായി കെഎസ് ബ്രിഗേഡ് നവ മാധ്യമ കൂട്ടായ്മ. വിലമതിക്കാനാവാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആശ്വാസം പങ്കിട്ടത്. കാരുണ്യ-സന്നദ്ധ മേഖലകളില്‍ കെഎസ് ബ്രിഗേഡ് നവമാധ്യമ കൂട്ടയ്മയുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. കൂട്ടായ്മയുടെ നാലാം വാര്ഷികത്തോടനുബന്ധിച്ചായിരിന്നു അസോസിയേഷന് കിറ്റ് നല്കി പങ്കാളികളായത്. പച്ചക്കറികളും ധാന്യങ്ങളും പഴവര്‍ഗങ്ങളുമടങ്ങിയ രണ്ടു ടണ്‍ സാധനങ്ങളുടെ കിറ്റാണ് അസോസിയേഷന് അജിത് കണ്ണൂര്‍, അനന്തന്, ഷിജാദ്, ഷൈജു, സുധീപ്, പ്രസാദ്, മുരളി, ബഷീര്‍, ലാലി, ആന്റണി, ഇര്‍ഷാദ്, സൈമണ്‍, നളിനി, സ്മിത തുടങ്ങിയ വിവിധ ജില്ലകളിലുള്ളവരുടെ നേതൃത്വത്തില്‍ കൈമാറിയത്. അസോസിയേഷന് പ്രസിഡണ്ട് ഇ.പി ജോണ്സണ്, വൈസ് പ്രസിഡന്റ് വൈ.എ റഹീം, ജോ.ട്രഷറര്‍ ഷാജി ജോണ്‍, ജന.കണ്‍വീനര്‍ ഷിബു ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കമ്യൂണിറ്റി ഹാളിലാണ് ചടങ്ങ് നടന്നത്. അതിനു ശേഷം ഷാര്‍ജ ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റിക്കും കിറ്റുകള്‍ കൈമാറി.