എയര്‍ അറേബ്യക്ക് 24 ലക്ഷം യാത്രക്കാര്‍ മൂന്നു മാസത്തെ അറ്റാദായം 71 കോടി

63

അബുദാബി: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ മൂന്നു മാസത്തെ അറ്റാദായം 71 ദശലക്ഷം ദിര്‍ഹം. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഇത്രയും നേട്ടമുണ്ടാക്കിയത്. എന്നാല്‍, മുന്‍ വര്‍ഷത്തെക്കാള്‍ 45ശതമാനം കുറവുണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം 128 ദശലക്ഷം ദിര്‍ഹമായിരുന്നു അറ്റാദായം.
ഈ വര്‍ഷം ആദ്യ മൂന്നു മാസം 2.4 ദശലക്ഷത്തിലധികം പേരാണ് എയര്‍ അറേബ്യയില്‍ യാത്ര ചെയ്തത്. യാത്രക്കാര്‍ മുന്‍ വര്‍ഷത്തെക്കാള്‍ 14 ശതമാനം കുറവായിരുന്നു. ആഗോള വിമാന യാത്രയില്‍ കോവിഡ് 19 െമൂലമുള്ള ആഘാതം, വിമാനത്താവളം അടച്ചു പൂട്ടല്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ബാധിച്ചുവെങ്കിലും ലാഭവും മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞതായി എയര്‍ അറേബ്യ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ഥാനി അവകാശപ്പെട്ടു.
ഫയാത്രക്കാരെയും ജോലിക്കാരെയും സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയുണ്ടായി. ലോകമെമ്പാടുമുള്ള വിമാന കമ്പനികള്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്ന സമയത്ത് ഉണ്ടാക്കിയ ഈ നേട്ടം ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.