ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാനങ്ങള്‍ നാളെ മുതല്‍

172

ദുബൈ: യുഎഇയില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ട വിമാനങ്ങള്‍ നാളെ മുതല്‍ പറന്നുതുടങ്ങും. ദുബൈയില്‍ നിന്നും അബുദാബിയില്‍ നിന്നുമായി മൂന്ന് വിമാനങ്ങള്‍ നാളെ പുറപ്പെടും. രണ്ടാം ഘട്ടത്തില്‍ 11 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് നടത്തുകയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി. മെയ് 16 മുതല്‍ മെയ് 23 വരെയാണ് രണ്ടാംഘട്ട ദൗത്യത്തിലെ വിമാനങ്ങള്‍ നാട്ടിലേക്ക് പറക്കുക. നാളെ ശനിയാഴ്ച ദുബൈയില്‍ നിന്നും കൊച്ചിയിലേക്കും അബുദാബിയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ് നടത്തുക. മെയ് 17ന് ദുബൈയില്‍ നിന്നും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും ദുബൈയില്‍ നിന്നും കണ്ണൂരിലേക്കും പുറപ്പെടും. മെയ് 18ന് ദുബൈയില്‍ നിന്നും മംഗളൂരിലേക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും സര്‍വീസ് നടത്തും. മെയ് 7നാണ് പ്രവാസികളുമായുള്ള ആദ്യ വിമാനം നാട്ടിലേക്ക് പോയത്.

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 25 വിമാനങ്ങള്‍
ആകെ ഇന്ത്യയിലേക്ക് 35 വിമാനങ്ങള്‍
വിമാനങ്ങളുടെ ഷെഡ്യൂള്‍ ——-