യാത്രാ ക്‌ളേശത്തിന് പരിഹാരമാകുന്നു; എയര്‍ ഇന്ത്യ നേരിട്ടുള്ള ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും

435

അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ നാട്ടില്‍ തിരികെയെത്തിക്കാനായി എയര്‍ ഇന്ത്യ നേരിട്ടുള്ള ടിക്കറ്റ് ബുക്കിംഗ് സംവിധാനം താമസിയാതെ ആരംഭിക്കും.
കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കറാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഡല്‍ഹിയില്‍ എമിഗ്രേഷന്‍, എയര്‍ലൈന്‍ തുടങ്ങിയ വിഭാഗങ്ങളുമായി നടത്തിയ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, നേരിട്ടുള്ള ബുക്കിംഗ് നടത്തുമ്പോള്‍ നിരക്കിന്റെ കാര്യത്തില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇന്ത്യന്‍ എംബസിയില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എംബസി നിദേശ പ്രകാരം മാത്രമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടിക്കറ്റ് അനുവദിക്കുന്നത്.
നേരിട്ടുള്ള ബുക്കിംഗ് ആരംഭിക്കുന്നതോടെ നിലവില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.