അക്ഷര വൃക്ഷത്തില്‍ തേര്‍ളായുടെ കയ്യൊപ്പ് സഹലയിലൂടെ

19

ശ്രീകണ്ഠപുരം: ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകളെ പരിപോഷിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരവൃക്ഷം പദ്ധതിയിലേക്ക് തേര്‍ളായുടെ കയ്യൊപ്പ്. ‘ഒന്നകലാം ഒത്തൊരുമിക്കാന്‍’ എന്ന തലക്കെട്ടില്‍ ഹൃദയസ്പര്‍ശിയായി എഴുതിയ തേര്‍ളായി എ യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനി കെ.പി സഹല യുടെ കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥും സ്ഥലം എംഎല്‍എ കെസി ജോസഫും അയച്ച അനുമോദന കത്ത് ലഭിച്ചതോടെ വലിയ സന്തോഷത്തിലാണ് കുട്ടിയും കുടുംബവും. മണക്കാട് ഹംസ ബാഖവിയുടെയും കെപി ബുഷ്‌റയുടെയും മകളാണ്.ഉയര്‍ന്ന
പഠന നിലവാരം പുലര്‍ത്തുന്ന സഹലയുടെ നേട്ടത്തില്‍ ശാഖ മുസ്‌ലിം ലീഗും യൂത്ത് ലീഗും എംഎസ്എഫും അനുമോദിച്ചു.