ആശങ്കകള്‍ക്കിടെ ആള്‍ക്കൂട്ടങ്ങള്‍ അങ്ങാടികള്‍ക്കു പുതുജീവന്‍

ലോക് ഡൗണ്‍ ഇളവ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ നരിക്കുനി ടൗണില്‍ അനുഭവപ്പെട്ട ജനത്തിരക്ക്‌

മുക്കം: ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്കു കടന്ന ഇന്നലെ വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ അങ്ങാടികള്‍ക്കു പുതുജീവന്‍. കടകള്‍ തുറന്നതിനാല്‍ മലയോര മേഖലയില്‍ മുക്കം, തിരുവമ്പാടി, കൂടരഞ്ഞി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം സജീവമായിരുന്നു. വാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങി. കടകളിലെല്ലാം ആളുകള്‍ സാധനങ്ങള്‍ക്കായെത്തി. അതേസമയം പലയിടങ്ങളിലും മുഖാവരണം ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമൊക്കെയുള്ള ജനങ്ങളുടെ ഇടപെടലുകള്‍ ആശങ്ക പരത്തുന്നതായിരുന്നു.