അല്‍സലാം ഗ്രൂപ് റാസല്‍ഖൈമയിലെ സന്നദ്ധ സംഘടനകള്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കി

33

റാസല്‍ഖൈമ: സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും യുഎഇയിലെ പ്രമുഖ വ്യവസായിയുമായ ടി.പി അബ്ദുല്‍ സലാം (അല്‍സലാം ഗ്രൂപ്) റാസല്‍ഖൈമയിലെ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി. കോവിഡ് 19 മൂലം നിരവധി പേര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ മാസങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണ്. അവയുടെ പ്രവര്‍ത്തനത്തിന് കൈത്താങ്ങായാണ് അല്‍സലാം ഗ്രൂപ് ഭക്ഷ്യ കിറ്റുകള്‍ നല്‍കിയതെന്ന് അബ്ദുല്‍ സലാം ടി.പി പറഞ്ഞു. വര്‍ഷങ്ങളായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് അല്‍സലാം ഗ്രൂപ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, കെഎംസിസി, കേരള സമാജം, ചേതന, സേവനം, നന്മ, ബുഖാരി തുടങ്ങിയ സംഘടനകള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. നാസര്‍ അല്‍ദാന, ബഷീര്‍ കുഞ്ഞു, പി.ക.എ കരീം, നാസര്‍ അല്‍മഹ, അജയന്‍, റഹീം ജുല്‍ഫാര്‍, ഹനീഫ പാനൂര്‍, അയ്യൂബ് കോയക്കാന്‍, അഷ്‌റഫ് മാളിയേക്കല്‍, ഗഫൂര്‍, അഷ്‌റഫ് മാങ്കുളം ചടങ്ങില്‍ പങ്കെടുത്തു.