തലശ്ശേരി: തലാസീമിയ രോഗബാധിതനായ തലശ്ശേരി കൈവട്ടത്തെ പാലക്കല്‍ അല്‍ത്താഫ് ഈ കോവിഡ് കാലത്തെ തന്റെ രണ്ട് ദിവസത്തെ വേതനം തലശ്ശേരി സി എച്ച് സെന്ററിനു നല്കി. ജനിച്ച മൂന്നാം മാസം മുതല്‍ തന്നെ പിടികൂടിയ തലാസീമിയ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്ഥിരം ചികിത്സയിലാണ് വിദ്യാര്‍ത്ഥി നേതാവ് കൂടിയായ അല്‍ത്താഫ്.
ചാലില്‍ കൈവട്ടം എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റാണ്. സിഎച്ച് സെന്റര്‍ സെക്രട്ടറി അഡ്വ. കെ എ ലത്തീഫ് അല്‍ത്താഫില്‍ നിന്നും തുക ഏറ്റുവാങ്ങി. വളണ്ടിയര്‍ വിംഗ് ചെയര്മാന് എന്‍ മൂസ, കോ-ഓര്‍ഡിനേറ്റര്‍ റഷീദ് തലായി, സാഹിര്‍ പാലക്കല്‍, കെപി മഹറൂഫ്, അരയിലകത്തു അബൂട്ടി, യുസി മുസ്തഫ, നൗഷാദ് മട്ടാമ്പ്രം സംബന്ധിച്ചു.