ദുബൈ: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു.
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ എന്നിവയുടെ ക്യാഷ് കൗണ്ടറുകളില്‍ ആന്റി മൈക്രോബയല്‍ പ്രൊട്ടക്റ്റീവ് ഷീല്‍ഡുകള്‍ സ്ഥാപിക്കുന്നു. കൂടുതല്‍ സ്ഥാപനങ്ങളില്‍ ഇത് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ വൈറസ് പകരുന്നത് തടയാന്‍ ഇത് സഹായകമാകും. കയ്യുറകളും മാസ്കുകളും ഗൗണും അണിയുന്നുണ്ടെങ്കിലും ഇതൊരു അധിക പ്രതിരോധ സംവിധാനമാണ്. ഒരാള്‍ ചുമച്ചാലോ തു്മ്മിയാലോ വൈറസ് പടരാന്‍ സാധ്യതയുണ്ട്. ഈ അധിക കവചം കൂടുതല്‍ സുരക്ഷ ഉറപ്പുതരുന്നു. ഇത്തരം ഷീര്ഡുകള്ക്ക്് വൈറസ് പടരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അക്രിലിക് ഷീറ്റുകളുടെ നിര്‍മാതാക്കളായ ജസ്റ്റ് റൈറ്റ് അവകാശപ്പെടുന്നു.