ആശ്വാസ പദ്ധതി വായ്പകളുമായി അരിയൂര്‍ ബാങ്ക്

8
അരിയൂര്‍ ബാങ്കിന്റെ കോവിഡ് പ്രത്യേക പദ്ധതി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ കോവിഡ് ആശ്വാസ പദ്ധതി വായ്പകള്‍ വിതരണം ചെയ്തു. കോവിഡ് ഗോള്‍ഡ് ലോണ്‍, കര്‍ഷകര്‍ക്കൊപ്പം കാര്‍ഷിക വായ്പകള്‍, പ്രവാസി ലോണ്‍, വ്യാപാരികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും നല്‍കുന്ന വായ്പകള്‍ എന്നീ വിവിധ ഇനം വായ്പകളാണ് നല്‍കിയത്. വായ്പയുടെ വിതരണോദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എന്‍.ഹംസ, കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, കൊച്ചു നാരായണന്‍ മാസ്റ്റര്‍, അസൈനാര്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് പി.ജെ കുര്യന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, എം.കെ മുഹമ്മദാലി, പി. കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മനച്ചിതൊടി ഉമ്മര്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി എന്‍.പി കാര്‍ത്യായനി നന്ദിയും പറഞ്ഞു.