അട്ടപ്പാടിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഫണ്ട് അനുവദിച്ചു

6
പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അട്ടപ്പാടിക്കാര്‍ക്കുളള ഫണ്ട് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ വിതരണം ചെയ്യുന്നു

മണ്ണാര്‍ക്കാട്: 2018-19 പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വാസ യോഗ്യമായ ഭൂമി വാങ്ങുന്നതിന് ഓരോരുത്തര്‍ക്കും 6 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി പ്രകാരം അട്ടപ്പാടിയിലെ അഗളി, കള്ളമല, ഷോളയൂര്‍ വില്ലേജുകളിലെ 70 കുടുംബങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു. അടിയന്തിരമായി ഭൂമി കണ്ടെത്തി പദ്ധതി നടപ്പാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനമായി.