ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി അബുദാബി-കോഴിക്കോട് വിമാനം പറന്നു

127

അബുദാബി: അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പറന്നുയര്‍ന്നു. ഇതു വരെ പോയതില്‍ വച്ചേറ്റവും കൂടുതല്‍ യാത്രക്കാരുള്ള വിമാനമാണ് കോഴിക്കോട്ടേക്ക് പോയത്.
180 യാത്രക്കാരും രണ്ടു വയസ്സിന് താഴെയുള്ള 9 കുട്ടികളുമാണ് അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയത്. മുഴുവന്‍ യാത്രക്കാരെയും കോവിഡ് 19 പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്രക്ക് അനുവദിച്ചത്.
പലരെയും രണ്ടും മൂന്നും തവണ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. സംശയം തോന്നിയ ചിലര്‍ക്ക് കോവിഡ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്.
കൊച്ചി, തിരുവനന്തപുരം, അമൃത്‌സര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്.