അബുദാബി കെഎംസിസി മെഗാ ബ്‌ളഡ് ഡൊണേഷന്‍ ഡ്രൈവ് ശ്രദ്ധേയമായി

അബുദാബി കെഎംസിസി മെഡിക്കല്‍ വിഭാഗമായ മെഡികെയര്‍ അബുദാബി ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച മെഗാ ബ്‌ളഡ് ഡൊണേഷന്‍ ഡ്രൈവില്‍ നിന്ന്


അബുദാബി: അബുദാബി കെഎംസിസി മെഡിക്കല്‍ വിഭാഗമായ മെഡികെയര്‍ അബുദാബി ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ ബ്‌ളഡ് ഡൊണേഷന്‍ ഡ്രൈവ് ശ്രദ്ധേയമായി.
‘പെരുന്നാള്‍ സമര്‍പ്പണത്തിന്റേത്’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഉച്ച ഒരു മണി മുതല്‍ രാത്രി 7 മണി വരെ തുടര്‍ന്ന മെഡിക്കല്‍ ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ രക്തം ദാനം ചെയ്തു.
കൊറോണ പശ്ചാത്തലത്തില്‍ രക്തത്തിന് ക്ഷാമം നേരിടുന്നതിന്റെ അടിസ്ഥാനത്തിലാണ് ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.
അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടന്‍ എന്നിവര്‍ രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മുഹമ്മദ് ആലം, റഷീദലി മമ്പാട്, ഇ.ടി.എം സുനീര്‍, കെ.കെ അഷ്‌റഫ് മാട്ടൂല്‍, എ.സഫീഷ്, അബ്ദുല്ല കാക്കുനി എന്നിവര്‍ സംബന്ധിച്ചു.
മെഡിക്കല്‍ വിംഗ് പ്രവര്‍ത്തകരായ അസീസ് ആറാട്ട് കടവ്, ശബീര്‍ കാഞ്ഞങ്ങാട്, തൗഫീഖ് പൂതേരി, നാസര്‍ കോളിയടുക്കം, ഹബീബ് ചെമ്മനാട്, റഊഫ് നാദാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.