അബുദാബി കെഎംസിസി സ്വന്തം ലേബലില്‍ സാനിറ്റൈസര്‍ പുറത്തിറക്കി

104
അബുദാബി കെഎംസിസിക്ക് വേണ്ടി നിര്‍മിച്ച സാനിറ്റൈസറിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ നിര്‍വഹിക്കുന്നു

അബുദാബി: അബുദാബി കെഎംസിസിയുടെ ഹെല്‍ത്ത് വിഭാഗമായ മെഡികെയര്‍ നല്‍കി വരുന്ന കോവിഡ് സേഫ്റ്റി കിറ്റിന് വേണ്ടി സാനിറ്റൈസര്‍ പുറത്തിറക്കി.
എല്ലാ വിധ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചും മുനിസിപ്പാലിറ്റി അംഗീകാരത്തോടും കൂടി ഉമ്മുല്‍ഖുവൈനിലെ മെഡിച്ചെ ഇന്‍ഡസ്ട്രീസ് ആണ് കെഎംസിസിക്ക് വേണ്ടി സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുന്നത്. ഷംസീര്‍ കോട്ടപ്പള്ളിയുടെ സാന്നിധ്യത്തില്‍ അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, ഭാരവാഹികളായ എ.സഫീഷ്, വി.പി മുഹമ്മദ് ആലം, അബ്ദുല്ല കാക്കുനി, റഷീദ് മമ്പാട്, കെ.കെ അഷ്‌റഫ്, ഇ.ടി.എം സുനീര്‍ സംസാരിച്ചു. മെഡികെയര്‍ ടീം ചെയര്‍മാന്‍ അസീസ് ആറാട്ടുകടവ് പദ്ധതി വിശദീകരിച്ചു.