കര്‍മ രംഗത്ത് സജീവമായ ബി.എ നാസറിന് കോവിഡ് 19

329

ദുബൈ: ഇന്‍കാസ് ദുബൈ ജന.സെക്രട്ടറിയും ഇന്‍കാസ് വാളണ്ടിയര്‍ ടീം അമരക്കാരനുമായ കണ്ണൂര്‍ മാടായി സ്വദേശി ബി.എ നാസറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോറോണ കാലത്ത് ഏറ്റവും സജീവമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരുന്ന ബി.എ നാസര്‍ 30 വര്‍ഷമായി സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 45 ദിവസത്തിലേറെയായി നൂറുകണക്കിനാളുകള്‍ക്ക് കിറ്റുകളും ഭക്ഷണവും മരുന്നുകളും ജനങ്ങള്‍ക്ക് എത്തിക്കുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്റീന്‍ സെന്ററുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനത്തിനിടയിലാണ് തനിക്ക് കോവിഡ് 19 ുപാസിറ്റീവ് ആണെന്ന വിവരം അദ്ദേഹം അറിയുന്നത്‌ള. ഉടന്‍ തന്നെ ഇന്‍കാസിന്റെ ക്വാറന്റീന്‍ കൈകാര്യം ചെയ്യുന്ന ഷൈജു മാവേലിക്കര, ഷിജു മാവേലിക്കര, ഖുറൈഷി ആലപ്പുഴ, നജീബ് പുതിയ പുരയില്‍ എന്നിവര്‍ ആസ്റ്റര്‍ ടീമുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പ് വരുത്തി.
മാറി നില്‍ക്കാനല്ല, തന്റെ കര്‍മപഥത്തില്‍ വീണ്ടും സജീവമാകാനാണ് നാസറിന്റെ തീരുമാനം. ഇന്‍കാസ് വളണ്ടിയര്‍ ടീം ആഭിമുഖ്യത്തില്‍ 100 ടിക്കറ്റുകള്‍ ശേഖരിച്ച് ‘ഫ്‌ളൈ വിത്ത് ഇന്‍കാസി’ന് എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. രോഗശയ്യയിലും ദുബൈ ഇന്‍കാസ് പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ പൊതുപ്രവര്‍ത്തകന്‍.