ബഹ്റൈനിൽ 129 പേർക്ക് കുടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

14

മനാമ : ബഹ്റൈനിൽ 129 പേർക്ക് കുടി കൊറോണ വൈറസ് സ്ഥിരീകരിച്ചു . ഇതിൽ 104 പേർ പ്രവാസി തൊഴിലാളികളാണ് . ആരോഗ്യമന്ത്രാലയം ഇന്ന് ( മെയ് 1 , 5pm) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . നിലവിൽ 1608 പേരാണ് ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് . ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ് . അതേസമയം ഇന്ന് 53 പേർ കൂടി സുഖം പ്രാപിച്ച് ആശുപത്രി വിട്ടിട്ടുണ്ട് . രാജ്യത്ത് ഇതുവരെ 1553 പേരാണ് കോവിഡ് മുക്തരായിരിക്കുന്നത് . എട്ട് പേർ മരണപ്പെട്ടു . ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രതിരോധി പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ് . ഇതുവരെ 134082 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത് .