ബഹ്റൈനിൽ 151 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

13

മനാമ : ബഹ്റൈനിൽ 151 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 82 പേർ വിദേശ തൊഴിലാളികളാണ് . 69 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത് . ആരോഗ്യ മന്ത്രാലയം ഇന്ന് ( മെയ് 9 , 2pm ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2538 പേരായി ഉയർന്നു . ചികിത്സയിൽ കഴിയുന്ന 2 പേരുടെ ആരോഗ്യനില ഗുരുതരമാണ് . അതേസമയം ഇന്ന് 21 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട് . രാജ്യത്ത് ഇതുവരെ 2048 പേരാണ് രോഗമുക്തി നേടിയത് . പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണ് . നിലവിൽ 177306 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് . പൊതസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ് .