
മണ്ണാര്‍ക്കാട്: വീട് നിര്‍മ്മാണം പാതി വഴിയില്‍ നിലച്ച ഉമ്മാത്തുമ്മക്ക് ഇനി സ്വപ്ന ഭവനത്തില്‍ അന്തിയുറങ്ങാം. മണ്ണാര്‍ക്കാട് പെരിഞ്ചോളം ഐസുംകുന്ന് സ്വദേശി ഉമ്മാത്തുമ്മക്കാണ് ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. നഗരസഭയില്‍ നിന്ന് ലഭിച്ച തുക കൊണ്ട് നിര്‍മ്മാണം തുടങ്ങിയ വീട് എങ്ങനെ പൂര്‍ത്തീകരിക്കുമെന്നറിയാതെ ആശയറ്റ് കഴിയുന്നതിനിടെയാണ് ശിഹാബ് തങ്ങള്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഖത്തര്‍ കെ.എം.സി.സി, അബൂദാബി കെ.എം.സി.സി മണ്ണാര്‍ക്കാടും ഫിറോസ് കുന്നംപറമ്പില്‍ ഫൗണ്ടേഷന്, മറ്റു സുമനസ്സുകളുടെ സഹായ സഹകരണത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ലയാണ് താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. നൗഫല്‍ കളത്തില്‍ സ്വാഗതവും സമദ് പൂവ്വക്കോടന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ കൊളമ്പന്‍ ആലിപ്പു ഹാജി, സി.ഷഫീഖ് റഹ്മാന് മണ്ണാര്‍ക്കാട് വലിയ ജുമാ മസ്ജിദ് ഖാസിടി.ടി ഉസ്മാന് ഫൈസി, മുനിസിപ്പല്‍ ലീഗ് നേതാക്കളായ കെ.സി അബ്ദുറഹ്മാന്, റഫീക്ക് കുന്തിപ്പുഴ, ഖത്തര്‍ കെ.എം.സി.സി നേതാക്കളായ ഹക്കീം കെ.പി.ടി, ഐ.മുഹമ്മദ്, സിദ്ദീഖ്കെ.പി.ടി, പ്രവാസി ലീഗ് നേതാക്കളായ സി.കെ അബ്ദുറഹ്മാന്, റഷീദ് കുറുവണ്ണ, നഗരസഭാ കൗണ്‍സിലര്‍മാരായ വി. സിറാജുദ്ദീന്, സി.കെ അഫ്സല്, സക്കീന പൊട്ടച്ചിറ, യൂത്ത് ലീഗ് നേതാക്കളായ ഷമീര്‍ വാപ്പു, സ്വാലിഹ്, ഫസലു, കെ.സി ജവാദ്, ശിഹാബ് തങ്ങള്‍ ട്രസ്റ്റ് അംഗങ്ങളായ സക്കീര്‍ മുല്ലക്കല്‍, ഷമീര്‍ വേളക്കാടന്‍, നമീല്‍ കുറുവണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.