ബാഗ്ലൂരില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കി തിരൂര്‍ ശിഹാബ് തങ്ങള്‍ ആസ്പത്രി

5
ശിഹാബ് തങ്ങള്‍ ആസ്പത്രി അധികൃതര്‍ ബാംഗ്ലൂരില്‍ നിന്നെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നു

തിരൂര്‍: ബാഗ്ലൂരില്‍ നിന്നും വന്നവര്‍ക്കായി ക്വാറന്റൈന്‍ സൗകര്യമൊരുക്കി ശിഹാബ് തങ്ങള്‍ ആസ്പത്രി. ബാഗ്ലൂരില്‍ നിന്നും വന്ന മൂന്നു വ്യക്തികള്‍ക്കാണു ജില്ലാ ആസ്പത്രിയില്‍ നിന്നും പരിശോധനക്ക് ശേഷം ക്വാറന്റൈനു വേണ്ടി താഴെപ്പാലം ആസ്പത്രി സജ്ജീകരിച്ചത്.
ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ കെ. ഇബ്രാഹീം ഹാജി ,സി.ഇ.ഒ ഡോ. രാജു ജോര്‍ജ്,മാനേജര്‍ കെ.പി ഫസലുദ്ദീന്‍,പി. ആര്‍.ഒ മാരായ ഷംസുദ്ദീന്‍ കെ, അഡ്വ. എ.കെ മുസമ്മില്‍,ഫാരിഷ് കെ.കെ,ഷഫീഖ് മുത്തൂര്‍, മുനിസിപ്പല്‍ സൂപ്രണ്ട് ശരത് കുമാര്‍, ജില്ലാ ആസ്പത്രി ജെ.എച്ച്.ഐ സജീഷ്,മുനിസിപ്പല്‍ ജെ.എച്ച്.ഐ ദാനിഷ്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരായ അസ്‌കര്‍.പി, രാജേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ക്വാറന്റൈനു വന്നവരെ സ്വീകരിച്ചു.

തിരൂര്‍ ജില്ലാ ആസ്പത്രിയില്‍
വാട്ടര്‍ കിയോസ്‌ക് സ്ഥാപിക്കും
തിരൂര്‍: ജില്ലാ ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്നതിന്ന് വാട്ടര്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിന്ന് 4.5 ലക്ഷം രൂപ എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച്് ഭരണാനുമതി നല്‍കി ഉത്തരവായതായി സി.മമ്മൂട്ടി എം.എല്‍.എ അറിയിച്ചു.രണ്ടാഴ്ചക്കകം പദ്ധതി നടപ്പാക്കും. വലിയ ലിഫ്റ്റും റാമ്പും സ്ഥാപിക്കാന്‍ 60 ലക്ഷം രൂപായും വെന്റിലേറ്റര്‍ സ്ഥാപിക്കാന്‍ 70 ലക്ഷവും ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചതിന്ന് 15 ലക്ഷവും കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 3 ലക്ഷവും നേരത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു.ഇതോടെ ജില്ലാ ആസ്പത്രിക്ക് 1.52 കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നു മാത്രം അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു.