മലപ്പുറം: വീട്ടിലെ മുടി വെട്ടിന് വിരാമമിടാം, ഇനി മുതല്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്ന് തന്നെ മുടി വെട്ടാം. ലോക്ക്ഡൗണ്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ന് മുതല്‍ ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറന്ന് പ്രവര്‍ത്തിക്കും. കടകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ കടകള്‍ തുറന്ന് അണുവിമുക്തമാക്കി.
എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കിയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കുക. ഹെയര്‍കട്ടിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഒരേ സമയം രണ്ട് പേരിലധികം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മിക്ക കടകളിലും ഫോണ്‍ വഴി അപോയിന്മെന്റ് എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേ ടവല്‍ തന്നെ ഒന്നിലധികമാളുകള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ഉപഭോക്താക്കള്‍ തന്നെ ടവല്‍ കൊണ്ട് വരണമെന്നാണ് ബാര്‍ബര്‍മാരുടെ ആവശ്യം.