നിലമ്പൂര്‍: വീട്ടില്‍ വെച്ച് അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ബാറുടമ എക്സൈസിന്റെ പിടിയില്‍. വണ്ടൂരില്‍ സിറ്റി പാലസ് എന്ന ബാര്‍ നടത്തുന്ന പ്രവാസി വ്യവസായി വെള്ളയൂര്‍ ചെറുകാട് വീട്ടില്‍ നരേന്ദ്രനെയാണ് നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
എക്സൈസ് ഇന്റലിജന്റ് സ്വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളിപ്പോള്‍ വാടകക്ക് താമസിക്കുന്ന നടുവത്ത് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അതേ സമയം മറ്റൊരു സംഘം അടച്ചിട്ട ബാറിലെത്തി പരിശോധന നടത്തി. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്ത് ബാറിലെ മദ്യത്തിന്റെ സ്റ്റോക്ക് എക്സൈസ് വകുപ്പ് സീല്‍ ചെയ്തതായിരുന്നു. അത് തകര്‍ത്ത് മദ്യമെടുത്ത് വില്‍പ്പന നടത്തിയതായി കണ്ടെത്തിയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. സ്റ്റോര്‍ മുറിയില്‍ കാണേണ്ട മദ്യത്തില്‍ കുറവുണ്ട്.
450 രൂപ വിലയുള്ള മദ്യം 2300 രൂപക്ക് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന് നല്കി അയാളത് 2600 രൂപക്ക് മറിച്ചുവിറ്റിരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജനകീയ ബ്രാന്‍ഡായിരുന്ന ജവാന് 2000 രൂപക്കാണ് വിറ്റിരുന്നതെന്നും പറയുന്നു. ഇത്തരത്തില്‍ അഞ്ചു ലക്ഷം രൂപയുടെ മദ്യം ബാറില്‍ നിന്ന് കടത്തിയതായാണ് പ്രാഥമിക വിവരം. എക്സൈസ് ഇന്‍സ്പെക്ടര്‍ റോബിന് ബാബു, കാളികാവ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ശങ്കരനാരായണന്, പി.അശോകന്, ഇന്റലിജന്റ്സ് വിഭാഗം ഇന്‍സ്പെക്ടര്‍മാരായ ടി. ഷിജു മോന്, പി ജുനൈദ്, സി.ഇ.ഒ. കെ.എം. അനീഷ്, പി.കെ സതീഷ്, കെ.പ്രദീപ് കുമാര്‍, അരുണ്‍കുമാര്‍, വനിതാ സി.ഇ.ഒ. എ.കെ.നിമിഷ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.