സാമൂഹിക അകലം പാലിക്കാതെ മദ്യവില്‍പന

9
ബെവ്‌കോ ആപ്പിലൂടെ ബുക്ക് ചെയ്ത് സരോവരം ബീവറേജസിനുമുന്നില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്ക്

കോഴിക്കോട്: രണ്ട് മാസത്തെ അടച്ചിടലിനുശേഷം ബീവറേജസ് ഒട്ട്‌ലെറ്റുകളും ബാറുകളും തുറന്നപ്പോള്‍ മദ്യം വാങ്ങാന്‍ വന്‍തിരക്ക്. സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്കായിരുന്നു. ഇതോടെ കോവിഡ് 19ന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. ബാറുകള്‍ക്കും ബീവറേജസ് കടകള്‍ക്കും മുന്നില്‍ ജനം കൂട്ടംകൂടി നിന്നത് പൊലീസിനും തലവേദനയായി. രാവിലെ ഒമ്പത് മണിക്കാണ് മദ്യവില്‍പന തുടങ്ങുന്നതെങ്കിലും നേരത്തേ തന്നെ ഉപഭോക്താക്കള്‍ എത്തിതുടങ്ങിയിരുന്നു. ജില്ലയില്‍ 11 ബീവറേജസ് കടകളും മൂന്ന് കണ്‍സ്യുമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും 34 ബാറുകളും എട്ട് ബിയര്‍ ആന്‍ഡ് വൈന്‍പാര്‍ലറുകളുമാണ് തുറന്നുപ്രവര്‍ത്തിച്ചത്.
എല്ലാ സ്ഥാപനങ്ങള്‍ക്ക് മുന്നിലും പൊലീസിെന്റയും എക്‌സൈസിെന്റയും സാന്നിധ്യമുണ്ടായിരുന്നു. അനാവശ്യമായി കൂട്ടംകൂടി നിന്നവരെ പാലീസ് ഓടിച്ചുവിട്ടു. പല ബാറുകളിലും ബിവറേജസിലും വേണ്ടത്ര സ്‌റ്റോക്കില്ലാത്തതിനാല്‍ കൂടുതല്‍ നേരം ആളുകള്‍ കൂട്ടംകുടി നിന്നു. ആപ് വഴി വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്ത വിവരം കൃത്യമായി രേഖപ്പെടുത്താന്‍ സംവിധാനമുണ്ടായിരുന്നുവെങ്കിലും രാവിലെ മുതല്‍ എന്നാല്‍ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റാതെ സാങ്കേതിക തകരാറുണ്ടായതായി ബിവറേജസ് ജീവനക്കാര്‍ പറഞ്ഞു. സ്‌കാന്‍ ചെയ്യാതെ മദ്യം കൊടുക്കരുതെന്നായിരുന്നു നിര്‍േദശം.
പിന്നീട്, ഉപഭോക്താക്കളുടെ പേരടക്കമുള്ള വിവരങ്ങള്‍ എഴുതിവെച്ചാണ് വില്‍പന നടത്തിയത്. അതേസമയം, സ്‌കാനിങ് പ്രവര്‍ത്തിക്കാത്തതിനാല്‍ സ്‌ക്രീന്‍ ഷോട്ടുമായി വന്നാല്‍ വീണ്ടും മദ്യം വാങ്ങാന്‍ കഴിയുമെന്ന ന്യൂനതയുമുണ്ടായിരുന്നു. അതേസമയം, ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായി എക്‌സൈസ് ജോയന്റ് കമീഷണര്‍ വി.ആര്‍ അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം, കോവിഡ് 19ന്റെ ഭാഗമായി ക്വാറന്റീന്‍ കേന്ദ്രമായ മലയോരത്തെ ഒരു സ്റ്റാര്‍ ഹോട്ടലിനും മദ്യവില്‍പനക്കുള്ള അനുവാദം നല്‍കുകയുണ്ടായി. ഹോട്ട്‌സ്‌പോട്ടുകളില്‍ മദ്യവില്‍പന ണ്ടാവില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു.