ക്യൂവില്‍ നൂറിലധികം പേര്
കണ്ണൂര്‍: സാമൂഹിക അകലത്തിന് പുല്ലുവില. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയന്ത്രണം തെറ്റിച്ച് മദ്യ കച്ചവടം. ബാറുകള്‍ക്ക് മുന്നിലെ വരികളില്‍ ഇടംപിടിക്കുന്നത് നൂറിലധികം പേര്. രോഗ വ്യാപനത്തിന് കാരണമാകും ഈ തിരക്ക്.
ബെവ്ക്യൂ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായി മദ്യം നല്‍കുമെന്ന് സര്‍ക്കാര്‍ ആണയിടുമ്പോഴാണ് മദ്യം വാങ്ങാന്‍ ബാറുകള്‍ക്ക് മുന്നില്‍ ജനം തടിച്ച് കൂടുന്നത്.
ആപ്പ് തകരാറിലായതോടെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം മദ്യം യഥേഷ്ടം കിട്ടുമെന്ന അവസ്ഥയാണ് ജില്ലയില്‍ പലയിടത്തും. താവക്കരയിലെ ക്വാറന്റീന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടലിന്റെ ബാറില്‍ വരെ ഇന്നലെ മദ്യം വാങ്ങാന്‍ നൂറിലധികം പേരെത്തി. സാമൂഹിക അകലം പാലിക്കാതെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രീതിയിലുമാണ് ബാറുകള്‍ക്ക് മുന്നിലെ തിരക്ക്.
അനുവദിച്ചതിലധികം മദ്യമാണ് ബാറുകളില്‍ നിന്ന് വിതരണം ചെയ്യുന്നത്. ചിലയിടങ്ങളില്‍ പൊലീസ് ഇടപെട്ട് വില്‍പ്പന നിയന്ത്രിക്കുന്ന അവസ്ഥയുമുണ്ടായി. മദ്യ വില്‍പ്പനയില്‍ സമയക്രമം പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ടോക്കണ്‍ കിട്ടിയവര്‍ ഇന്നലെ വന്ന് മദ്യം വാങ്ങിയതായും പരാതിയുയര്‍ന്നിട്ടുണ്ട്. അതേ സമയം ആപ്പിലെ സാങ്കേതിക തകരാര്‍ കാരണം ഇന്നലെ പലര്‍ക്കും ബുക്കിംഗ് നടത്താന്‍ സാധിച്ചില്ല. സ്കാനിംഗ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ ടോക്കണ്‍ വിവരം എഴുതി വെച്ചായിരുന്നു വില്‍പ്പന. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ച ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുമ്പോഴും മദ്യ വില്‍പ്പനയില്‍ നിയന്ത്രണങ്ങളില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.