ഭെല്‍ തൊഴിലാളികള്‍ക്ക് സഊദി കെഎംസിസിയുടെ പെരുന്നാള്‍ സമ്മാനം

11
ഭെല്‍ ഇഎംഎല്‍ തൊഴിലാളികള്‍ക്കുള്ള കാസര്‍കോട് ജില്ലാ സഊദി കെഎംസിസിയുടെ പെരുന്നാള്‍ സമാശ്വാസം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല എസ്ടിയു ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജിക്ക് കൈമാറുന്നു

കാസര്‍കോട്: പതിനേഴ് മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഭെല്‍ ഇഎംഎല്‍ തൊഴിലാളികള്‍ക്ക് പെരുന്നാള്‍ സമാശ്വാസവുമായി കാസര്‍കോട് ജില്ലാ സഊദി കെഎംസിസി. കാസര്‍കോട് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല എസ്ടിയു ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജിക്ക് തുക കൈമാറി.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, അനസ് എതിര്‍ത്തോട്, അബ്ദുല്‍ കരീം കോളിയാട്, മുത്തലിബ് പറക്കട്ട, കെബി കുഞ്ഞാമു, എംഎ നജീബ്, സുബൈര്‍ മാര, ആമു തായല്‍, ലത്തീഫ്, സലാം പാണലം, പിപി നസീമ ടീച്ചര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സിയാന ഹനീഫ്, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ബഷീര്‍ ചിത്താരി, ഹാരിസ് ബ്രദേര്‍സ്, ബിഎ അബ്ദു റഹ്മാന്‍, അബ്ബാസ്, മുഹമ്മദ്, ബിഎസ് അബ്ദുല്ല, ഹമീദ്, കൃഷ്ണന്‍, മുഹമ്മദ് ഇഖ്ബാല്‍, ഷാനവാസ് സംബന്ധിച്ചു.