സഫാരി മാളില്‍ രക്തദാനം 14ന്

43

ഷാര്‍ജ: ഷാര്‍ജ ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്റ് റിസര്‍ച്ച് സര്‍വീസസ് സെന്ററും സഫാരി മാളും ചേര്‍ന്ന് രക്തദാനത്തിന് സുമനസുകളെ ക്ഷണിക്കുന്നു. ഈ മാസം 14ന് സഫാരി മാളിലെ മൂന്നാം നമ്പര്‍ ഗേറ്റിലാണ് രാത്രി 8 മുതല്‍ 12 മണി വരെ രക്തദാനം ഒരുക്കുന്നത്. രാത്രി 10 മണിക്ക് ശേഷം രക്തദാനത്തിന് എത്തുന്നവര്‍ക്ക് അറ്റന്‍ഡന്‍സ് ലെറ്റര്‍ ആവശ്യമെങ്കില്‍ ഷാര്‍ജ ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്റ് റിസര്‍ച്ച് സര്‍വീസസ് സെന്റര്‍ നല്‍കുന്നതാണ്.